Connect with us

Gulf

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; സ്വകാര്യസ്ഥാപനങ്ങള്‍ 'ഇമൈഗ്രേറ്റ്' ഉപയോഗിക്കണം: ഇന്ത്യന്‍ എംബസി

Published

|

Last Updated

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഇമൈഗ്രേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന് കുവൈത്തിലെ സ്വകാര്യ ആശുപത്രികളോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിെന്റ കീഴിലുള്ള ഇേൈമഗ്രറ്റ് സംവിധാനം വഴി മാത്രം ഇന്ത്യയില്‍നിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നതായി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആറു കേന്ദ്രങ്ങളെയാണ് അംഗീകൃത റിക്രൂട്ട്‌മെന്റിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരള സര്‍ക്കാറിെന്റ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍, ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രപ്രദേശ് ഓവര്‍സീസ് മാന്‍പവര്‍ കമ്പനി എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. വിദേശങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള റിക്രൂട്ട്‌മെന്റിനു കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചിരുന്നു , കുവൈത്ത് ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ നേരിട്ടെത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍, അതിനെ മറികടക്കാനായി കുറഞ്ഞ ശമ്പളത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നത് നിര്‍ബാധം തുടരുന്നു. ഇത് തൊഴിലന്വേഷകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കുന്നതും, ചൂഷണങ്ങള്‍ക്ക് സാധ്യയുള്ളതുമാണ്. ഈ പശ്ചാത്തലത്തിലാണ് എംബസി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഊന്നിപ്പറഞ്ഞത്. ഇമൈഗ്രേറ്റ് സംവിധാനം ലളിതവും സുതാര്യവുമാണെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എംബസിയില്‍ ഇമൈഗ്രേറ്റ് ഹെല്‍പ്‌ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 22531716, 97229914, 22530409 എന്നീ നമ്പറുകളിലോ attachelabour@indembkwt.org ,  labour@indembkwt.org എന്നീ ഇ മെയിലുകളിലോ ബന്ധപ്പെടണെമന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Latest