മഹിജക്കെതിരായ അതിക്രമം: പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Posted on: April 9, 2017 8:58 pm | Last updated: April 10, 2017 at 11:54 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡി ജി പി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജയെയും ബന്ധുക്കളെയും മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. മഹിജയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറീയിച്ചത്. സംഭവത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത്. ഈ വാദം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു.