ഇൗജിപ്തിൽ ചർച്ചുകളിൽ സ്ഫോടനം: മരണം 36 ആയി, എെഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Posted on: April 9, 2017 4:05 pm | Last updated: April 9, 2017 at 8:32 pm

കെെറോ:  ഇൗജിപ്തിൽ രണ്ട് ക്രിസ്ത്യൻ പള്ളികളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. കെെറോയിലും അലക്സാണ്ട്രിയയിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം എെഎസ് ഏറ്റെടുത്തിട്ടുണ്ട്.

കയ്റോയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചു.  40 പേർക്ക് പരുക്കേറ്റു. പള്ളിയിൽ ഒാശാന ശുശ്രൂഷയ്ക്കിടെയാണ് സംഭവ‌ം. ഇതുകഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുമ്പ് അലക്സാണ്ട്രിയയിൽ മറ്റൊരു പള്ളിയിലും സ്ഫോടനമുണ്ടായി. ഇവിടെ 11 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഡിസംബറിൽ കയ്റോയിലെ കത്രീഡൽ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.