Connect with us

National

സിനിമകളില്‍ പൂവാലശല്യം പ്രണയമായി ചിത്രീകരിക്കുന്നു: മേനകാ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: പൂവാല ശല്യത്തെ പ്രണയമായി ചിത്രീകരിക്കുകയാണ് ഇന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. കഴിഞ്ഞ അര നൂറ്റാണ്ടായി ഇത്തരത്തില മോശമായാണ് സ്ത്രീകളെ സിനിമകളില്‍ ചിത്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചാരണാര്‍ഥം ഗോവയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നടന്‍ ആദ്യം പെണ്‍കുട്ടിയോട് മോശമായി പെരുമാറും. പിന്നീട് അവളെ പിന്തുര്‍ന്ന് ശല്യം ചെയ്യും. ശേഷം ഇയാളുമായി പെണ്‍കുട്ടി പ്രണയത്തിലാകും. ഇതാണ് ഇന്ത്യന്‍ സിനിമകളില്‍ ഭൂരിഭാഗത്തിലും കാണാനാകുന്നതെന്ന് മേന ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest