വാഷിംഗ്ടണില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

Posted on: April 8, 2017 12:40 pm | Last updated: April 8, 2017 at 1:33 pm

vikram-jaryal-shot-dead-facebook_വാഷിങ്ടണ്‍: യുഎസില്‍ പഞ്ചാബ് സ്വദേശി ജോലിസ്ഥലത്ത് വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശി വിക്രം ജറിയല്‍ (26) ആണ് മരിച്ചത്. വിക്രം ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനോടനുബന്ധിച്ചുള്ള സ്റ്റോറില്‍ കവര്‍ച്ചക്കെത്തിയ മുഖംമൂടി സംഘമാണ് വെടിവെപ്പ് നടത്തിയത്. ഇവിടെ ക്ലര്‍ക്കായിരുന്നു വിക്രം. 25 ദിവസം മുന്‍പാണ് വിക്രം അമേരിക്കയിലെത്തിയത്.

ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അപകട വിവരം അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.