Kerala
ജിഷ്ണു: പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം

തിരുവനന്തപുരം: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ മാതാവിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളില്‍ സര്‍ക്കാറിന്റെ പരസ്യം. ജിഷ്ണു കേസ്: പ്രചാരണമെന്റ് സത്യമെന്ത് എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദമാക്കുന്നുണ്ട്.
ജിഷ്ണുവിന്റെ മാതാവ് മഹിജക്ക് എതിരെ പോലീസ് അതിക്രമത്തിന് കാരണമായ സംഭവത്തില്‍ പുറത്തുനിന്നുള്ളവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സത്യങ്ങള്‍ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടികളാണ് കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. 14 പോയിന്റുകളാണ് പരസ്യത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
---- facebook comment plugin here -----