മലപ്പുറം ഫലം ഇടതിൻെറ അഹങ്കാരത്തിനുള്ള ഷോക് ട്രീറ്റ്‌മെന്റാകും: ആൻറണി

Posted on: April 8, 2017 12:12 pm | Last updated: April 8, 2017 at 4:44 pm

മലപ്പുറം: ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിനുള്ള ഷോക് ട്രീറ്റ്‌മെന്റാകും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂവെന്ന അവരുടെ നിലപാട് ശരിയല്ല. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പോലും സിപിഎം പ്രതിപക്ഷ പാര്‍ട്ടിയല്ല. ത്രിപുരയിലും കേരളത്തിലും അല്ലാതെ എവിടെയാണ് സിപിഎം അവശശേഷിക്കുന്നതെന്നും ആന്റണി ചോദിച്ചു.