Connect with us

Malappuram

ഉപ തിരഞ്ഞെടുപ്പ്: വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ജാഗ്രത പുലര്‍ത്തണം: എസ് വൈ എസ്

Published

|

Last Updated

കൊളത്തൂര്‍: ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരേണ്ട പൊതു തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ദുരൂഹമായ സാഹചര്യമുള്ള പാര്‍ട്ടികളുടെ വിലപേശലുകളില്‍ ജനാധിപത്യ ശക്തികള്‍ അകപ്പെടുന്നത് ഖേദകരമാണ്.

വോട്ട് ബേങ്കിന്റെ കാലം വരുമ്പോള്‍ വര്‍ഗീയ ശക്തികള്‍ എന്ന വിമര്‍ശനങ്ങള്‍ മറക്കുകയും വോട്ടിന് വേണ്ടി ആരെയും സമീപിക്കാമെന്ന നയം സ്വീകരിക്കുന്നതും വര്‍ഗീയ പാശ്ചാത്തലമുളളവരെ സഹായിക്കുന്നതോടൊപ്പം മതേതരത്വത്തിനെ ദുര്‍ബലപ്പെടുത്തുമെന്നും ഇതിനെതിരെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വം ഉണരണമെന്നും ജില്ലാ കൗ ണ്‍സില്‍ അഭിപ്രായപ്പെട്ടു.
കൊളത്തൂര്‍ ഇര്‍ശാദിയ്യ ക്യാമ്പസില്‍ നടന്ന വാര്‍ഷിക കൗണ്‍സിലില്‍ എ സി ഇബ്‌റാഹീം മു സ്‌ലിയാര്‍ പതാക ഉയര്‍ത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി പി സൈതലവി കൗണ്‍സില്‍ നിയന്ത്രിച്ചു. വിവിധ സെഷനുകളില്‍ അലവി സഖാഫി കൊളത്തൂര്‍, എ മുഹമ്മദ് പറവൂര്‍ ക്ലാസെടുത്തു.
വി പി എം ബശീര്‍, എ പി ബശീര്‍, അബ്ദുര്‍റഹീം, ഹസൈനാര്‍ സഖാഫി, ടി അലവി പുതുപ്പറമ്പ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വി പി എം ബശീര്‍ സ്വാഗതവും എ പി ബശീര്‍ നന്ദിയും പറഞ്ഞു.