Connect with us

National

ഉത്തര്‍പ്രദേശില്‍ യു പി ക്ലാസുകളില്‍ യോഗ നിര്‍ബന്ധം

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ യു പി സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യു പി ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള നിര്‍ബന്ധിത പരിശീലനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.

സര്‍ക്കാര്‍ അധ്യാപകര്‍ സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കൂട്ടക്കോപ്പിയടി ശ്രദ്ധയില്‍ പെട്ടാല്‍ കേസെടുക്കും.സ്വകാര്യ സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നത് തടയും. സംസ്ഥനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും ഏകീകൃത സിലബസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ ഉടനടി നികത്താന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഐ ടി ഐകളില്‍ പഴയ കോഴ്‌സുകള്‍ക്ക് പകരം പുതിയ തൊഴില്‍ മേഖലകള്‍ക്ക് ഇണങ്ങുന്ന ട്രേഡുകള്‍ ആരംഭിക്കും.