വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: ഹൈക്കോടതി

Posted on: April 4, 2017 12:06 pm | Last updated: April 4, 2017 at 8:43 pm

കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടറെ നിയന്ത്രിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞത്. മറിച്ചുള്ളത് മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം മാത്രമാണെന്നും കോടതി വ്യക്തമാക്കി. ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിശദീകരണം.

സര്‍ക്കാറിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു. ഇത് എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്നാണ് കോടതി ചോദിച്ചത്. വിജിലന്‍സിനെ നിയന്ത്രിക്കാന്‍ പേടിയുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. ഇതിനര്‍ഥം ഡയറക്ടറെ മാറ്റണമെന്നാണോ എന്നും കൊടതി ആരാഞ്ഞു.

വിജിലന്‍സ് ഡയറക്ടറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതി നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെട്ടത്. സര്‍ക്കഅര്‍ അഭിഭാഷകനോടും നിങ്ങള്‍ സര്‍ക്കാറിനെ ഇത്തരത്തില്‍ ധരിപ്പിച്ചോ എന്നും കോടതി ചോദിച്ചു.