മൂന്നാറിലെ സമരം ബിജെപിക്ക് കളമൊരുക്കാനുള്ള സമരംകൂടിയാണെന്ന് ബിനോയ് വിശ്വം

Posted on: April 3, 2017 6:43 pm | Last updated: April 3, 2017 at 8:48 pm

തിരുവനന്തപുരം: മൂന്നാറിലെ സമരം ബിജെപിക്ക് കളമൊരുക്കാനുള്ള സമരംകൂടിയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. പശ്ചിമഘട്ടത്തേയും മൂന്നാറിനെയും ഇല്ലാതാക്കാനുള്ള സമരം കൃഷിക്കും കുടിവെള്ളത്തിനുമെതിരാണ്.

മൂന്നാറിനെ കുറിച്ച് രാജ്‌നാഥ്‌സിംഗിന്റെ വാക്കുകള്‍ വിലയിരുത്താനുള്ള രാഷ്ട്രീയം ആര്‍ക്കോ പണയംവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.