സുന്നി പ്രവര്‍ത്തകര്‍ സാന്ത്വന ഭവനം നിര്‍മിച്ച് നല്‍കി

Posted on: April 3, 2017 7:18 pm | Last updated: April 3, 2017 at 7:14 pm
പതിമംഗലത്ത് സുന്നി സംഘടനകള്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

കുന്ദമംഗലം: പതിമംഗലം യൂനിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സാന്ത്വനം ക്ലബിന്റെ സംയുക്താഭിമുഖ്യത്തില്‍ മേലെ മാട്ടുവാള്‍ അബ്ദുറസാഖിന്റെ കുടുബത്തിന് നിര്‍മിച്ച ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം)ത്തിന്റെ താക്കോല്‍ദാനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

സാന്ത്വന യാത്രകള്‍ നടത്തിയ പ്രദേശത്തുള്ള ഓട്ടോ ഡൈവര്‍മാര്‍ക്ക് പി ടി എ റഹീം എം എല്‍ എ ഉപഹാരം നല്‍കി . പി കെ അബ്ദുല്ല കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് തുറാബ് അസ്സഖാഫി, എ കെ ഷൗക്കത്തലി ,ഹാഫിള് അബൂബക്കര്‍ സഖാഫി, എ സി ഉസ്മാന്‍ സഖാഫി, എം പി അബൂബക്കര്‍ പ്രസംഗിച്ചു.