കോഹ്‌ലിയെ സ്റ്റമ്പ് ഊരി കുത്താന്‍ തോന്നി !

Posted on: April 1, 2017 11:40 am | Last updated: April 1, 2017 at 11:01 am

സിഡ്‌നി: മത്സരത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ സ്റ്റമ്പ് ഊരി കുത്താന്‍ തോന്നിയെന്ന് മുന്‍ ഓസീസ് താരം എഡ് കോവന്റെ വെളിപ്പെടുത്തല്‍. തന്റെ മാതാവിനെയും കുടുംബത്തെയും കുറിച്ച് കോഹ്ലി പരിഹാസരൂപേണ സംസാരിച്ചതാണ് പ്രകോപനത്തിനു കാരണമെന്നും കോവന്‍ പറഞ്ഞു.

പരമ്പരക്ക്‌ടെ തന്റെ മാതാവ് ഗുരുതര രോഗം ബാധിച്ച് കിടക്കുകയായിരുന്നു. അതിനെകുറിച്ച് കോഹ്ലി മോശമായി ചിലത് പറഞ്ഞു. ഇത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. സ്ലെഡ്ജിംഗിന്റെ പരധിയും ലംഘിക്കുന്നതായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പെരുമാറ്റം. ഇക്കാര്യം അമ്പയര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കോഹ്ലി ഉടന്‍ തന്നെ മാപ്പു പറയാന്‍ തയാറായി.
എന്നാല്‍ ഇതിനിടെ സ്റ്റംപ് ഊരിയെടുത്ത് കോഹ്ലിയെ കുത്തിയാലോ എന്ന ചിന്ത എഡ് കോവനുണ്ടായി. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ഫോക്‌സ് സ്‌പോര്‍ട്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ എഡ് കോവന്‍ വ്യക്തമാക്കി. അതേസമയം, ക്രിക്കറ്റ് താരമെന്ന നിലയില്‍ കോഹ്ലിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും എഡ് കോവന്‍ പറഞ്ഞു. ഓസീസിനായി 18 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എഡ് കോവന്‍ 1001 റണ്‍സ് നേടിയിട്ടുണ്ട്.