കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യത: കാനം

Posted on: March 31, 2017 11:31 pm | Last updated: March 30, 2017 at 7:32 pm

കോഴിക്കോട്: മൂന്നാര്‍ വിഷയത്തില്‍ കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010 മുതലുള്ള കോടതിവിധി തിരിഞ്ഞുനോക്കാത്ത യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കൈയേറ്റം നടന്നിട്ടില്ലെന്ന് പറയുന്നത് ഉമ്മന്‍ചാണ്ടിയുടെ തമാശയാണ്.

മൂന്നാറില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണം.
സംസ്ഥാനത്തെ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വേണമെന്നും കൈയേറ്റത്തിനെതിരായ പുതിയ നിയമ നിര്‍മാണം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.