Connect with us

Kerala

ബിവറേജസ് ഔട്ട്‌ലെറ്റ് കെട്ടിടങ്ങള്‍: വ്യാപക അഴിമതി- അനില്‍ അക്കര

Published

|

Last Updated

തൃശൂര്‍: സുപ്രീം കോടതി വിധിയനുസരിച്ച് സംസ്ഥാനത്ത് മാറ്റി സ്ഥാപിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കായി കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് അനില്‍ അക്കര എം എല്‍ എ. വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതുവഴി സര്‍ക്കാറിന് പ്രതിവര്‍ഷം 12 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ പുതിയതായി കരാറിലേര്‍പ്പെട്ടിട്ടുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും വാടകക്കെടുത്തിട്ടുള്ളത് സംസ്ഥാന സര്‍ക്കാറിന്റെ യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ്. നിലവിലുള്ള കടകളുള്ള വിസ്തൃതിക്ക് അനുസരിച്ചുള്ള കെട്ടിടങ്ങളല്ല വാടകക്കെടുത്തിട്ടുള്ളത്.

നിയമമനുസരിച്ച് 500 ചതുരശ്ര അടിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ മിക്കവയും ആയിരം മുതല്‍ രണ്ടായിരം വരെ ചതുരശ്ര അടി വലിപ്പമുള്ളവയാണ്.
കെട്ടിടങ്ങള്‍ ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം നാളിതു വരെയായി നല്‍കിയിട്ടുമില്ല. കരാറില്‍ ഒപ്പിട്ടിട്ടുള്ള കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുമില്ല. കെട്ടിടങ്ങള്‍ക്കാകട്ടെ 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് പ്രതിമാസ വാടക. പരമാവധി പതിനായിരം രൂപയില്‍ താഴെ മാത്രം വാടക വരുന്നവയാണിത് അനില്‍ അക്കര പറഞ്ഞു.

---- facebook comment plugin here -----

Latest