ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് 51 വര്‍ഷം തടവ്

Posted on: March 31, 2017 12:17 am | Last updated: March 30, 2017 at 7:18 pm

ബൊഗോട്ട: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന 51കാരനായ കോളംബിയന്‍ ധനികന് 51 വര്‍ഷം തടവ്. രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും ഇടയാക്കിയ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം നടുക്കലുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി.

രൂക്ഷമായ വിമര്‍ശനമാണ് പ്രതിക്കെതിരെ കോടതി നടത്തിയത്. ലൈംഗിക പീഡനത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.