Connect with us

Kasargod

പ്ലാസ്റ്റിക് കവറുകളുടെ നിരോധനം നാലുമാസത്തേക്ക് നീട്ടി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നഗരസഭ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച പ്ലാസ്റ്റിക് കവറുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും നിരോധനം നാല് മാസത്തേക്ക് നീട്ടി.

പ്ലാസ്റ്റിക് കവറുകളുടെ നിരോധനം സംബന്ധിച്ച് കേരളത്തില്‍ ഒരു ഏകീകൃത നിയമം നടപ്പിലാകുന്നത് വരെയും പ്ലാസ്റ്റിക് കവറുകള്‍ക്ക് ഒരു ബദല്‍ സംവിധാനം സംജാതമാകുന്നത് വരെയും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കരുതെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുനിസിപ്പല്‍ കൗണ്‍സിലിന്‌നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് ജൂലായ് 31 വരെ
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് ജുലൈ 31 വരെ നീട്ടാന്‍ തീരുമാനിച്ചത്.

വ്യാപാരികളുടെ യോഗം നഗരസഭാ കൗണ്‍സില്‍ തീരുമാനം സ്വാഗതം ചെയ്തു. പ്രാദേശിക തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങള്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി.