Connect with us

Gulf

ട്രക്ക് മണലില്‍ കുടുങ്ങി; രക്ഷകനായി ശൈഖ് ഹംദാന്‍

Published

|

Last Updated

ദുബൈ: മരുഭൂമിയില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് സഹായ ഹസ്തവുമായി ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തി.

മരുഭൂമിയില്‍ ചരക്കുലോറി പുതഞ്ഞു പോയതിനെ തുടര്‍ന്ന് കഷ്ടപ്പെട്ട ഡ്രൈവര്‍ക്കാണ് ശൈഖ് ഹംദാന്റെ സഹായം ലഭിച്ചത്. ചക്രങ്ങള്‍ മണലില്‍ പുതഞ്ഞ നിലയില്‍ ട്രക്ക് കിടക്കുന്നത് കണ്ട ശൈഖ് ഹംദാന്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. തുടര്‍ന്ന് തന്റെ ജി ക്ലാസ് ബെന്‍സില്‍ ട്രക്ക് ബന്ധിപ്പിച്ച് വലിച്ച് കയറ്റാനായി ശ്രമം. അത് വിഫലമായതോടെ ബെന്‍സിന് സമീപമുണ്ടായിരുന്ന മറ്റൊരു പിക്കപ്പുമായി ബന്ധിപ്പിച്ചു. എന്നിട്ടും ട്രക്കിനെ വലിച്ചു കയറ്റാനായില്ല. ഇതോടെ ഹംദാന്റെ നിര്‍ദേശ പ്രകാരം ട്രക്കിലുണ്ടായിരുന്ന പകുതി മണല്‍ മരുഭൂമിയില്‍ തട്ടി. തുടര്‍ന്ന് പിക്കപ്പിനു പകരം ഒരു ട്രാക്ടര്‍ ശൈഖ് ഹംദാന്റെ ബെന്‍സുമായി ബന്ധിപ്പിച്ചു. ട്രാക്ടറും ബെന്‍സും ഒന്നിച്ച് വലിച്ചതോടെ ട്രക്ക് മണലില്‍ നിന്ന് പുറത്തെത്തിക്കാനായി. ട്രക്കിനെ സുരക്ഷിതമായി വഴിയില്‍ എത്തിച്ച ശേഷമാണ് ശൈഖ് ഹംദാന്‍ മടങ്ങിയത്. ഈ സമയമത്രയും ശൈഖ് ഹംദാന്‍ തന്നെയായിരുന്നു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു.

 

Latest