Connect with us

Gulf

യു എ ഇയും ഒമാനും സഹകരണം ശക്തമാക്കും

Published

|

Last Updated

അറബ് ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സംസാരിക്കുന്നു

ദുബൈ: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഒമാന്‍ വിദേശകാര്യ വിഭാഗം ഉപപ്രധാനമന്ത്രി സയ്യിദ് അസ്അദ് ബിന്‍ താരീഖ് ബിന്‍ തൈമൂര്‍ അല്‍ സൈദും കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സഹകരിച്ച് ജനങ്ങള്‍ക്കുള്ള വിവിധ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായും ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തി.
ശൈഖ് മുഹമ്മദിനെ കൂടാതെ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ക്യാബിനറ്റ് അഫയേഴ്‌സ് -ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവരും പങ്കെടുത്തു.