ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; 36 പേര്‍ക്ക് പരുക്ക്

Posted on: March 30, 2017 1:27 pm | Last updated: March 30, 2017 at 3:24 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബാ സ്റ്റേഷനടുത്ത് ജബല്‍പൂര്‍ – നിസാമുദ്ദീന്‍ മഹാകൗശല്‍ എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. 36 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പാളംതെറ്റിയതില്‍ നാലെണ്ണം എസി കോച്ചുകളും മൂന്നെണ്ണം ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുമാണ്.

രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി റെയില്‍വെ അധികൃതര്‍ ലക്‌നൗവില്‍ അറിയിച്ചു. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരെല്ലാം സംഭവ സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് റെയില്‍വെ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.