സിറിയയിലെ ഹമയില്‍ നിന്ന് കൂട്ടപലായനം

Posted on: March 29, 2017 9:51 am | Last updated: March 29, 2017 at 12:52 am

ദമസ്‌കസ്: വിമത ആക്രമണം ശക്തമായ ഹമയില്‍ നിന്ന് അരലക്ഷത്തോളം ജനങ്ങള്‍ പലായനം ചെയ്തതായി യു എന്‍. അല്‍ഖാഇദയടക്കമുള്ള തീവ്രവാദി സംഘടനകളുമായി ചേര്‍ന്ന് വിവിധ വിമത വിഭാഗങ്ങളാണ് ഇവിടെ സര്‍ക്കാറിനെതിരെ ആക്രമണം നടത്തുന്നത്. ഹംസ് പ്രവിശ്യക്ക് സമീപത്തെ സുപ്രധാന കേന്ദ്രം പിടിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞയാഴ്ചയാണ് വിമതര്‍ ആക്രമണം ആരംഭിച്ചത്. സൈനികര്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയും വിമതര്‍ ആക്രമണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിമതരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഈ മേഖല സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, വിമതരെ തുരത്താനുള്ള ശ്രമത്തിലാണ് സൈന്യം.