വരള്‍ച്ച: കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കും

Posted on: March 28, 2017 8:20 pm | Last updated: March 29, 2017 at 9:21 pm

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വരള്‍ച്ച സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേന്ദ്ര സംഘം ഉടനെത്തുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് സംസ്ഥാന മന്ത്രാമാരെ അറിയിച്ചു.

കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി സംസ്ഥാന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര കൃഷി വകുപ്പ് അഡീഷനല്‍ സെക്രട്ടറി എസ് വി കുമാറിന്റെ നേതൃത്തിലുള്ള പത്തംഗ സംഘം സംസ്ഥാനത്തെ വരള്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാനത്തേക്കയക്കുമെന്ന് ഉറപ്പു നല്‍കിയത്. പാര്‍ലിമെന്റ് സമ്മേളനം അവസാനിക്കുന്നതിന് പിന്നാലെ സംഘം സംസ്ഥാനത്തെത്തും.