പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസിക്ക് ജാമ്യമില്ല

Posted on: March 28, 2017 10:15 am | Last updated: March 28, 2017 at 1:34 am

മഞ്ചേരി: മൂന്നു വയസ്സായ പെണ്‍കുഞ്ഞിനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 24 കാരനായ അയല്‍വാസിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.

മമ്പാട് പുളിക്കലൊടി രാജീവ് കോളനി തെക്കുംപുറത്ത് റഫീഖി (24)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2016 ഫെബ്രുവരി 29നാണ് കേസിന്നാസ്പദമായ സംഭവം. നിലമ്പൂര്‍ പോലീസാണ് കേസന്വേഷിക്കുന്നത്.