പെണ്‍കുട്ടിയുടെ നഗ്നരംഗം പകര്‍ത്തിയ കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കി

Posted on: March 28, 2017 1:55 am | Last updated: March 27, 2017 at 11:56 pm

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നരംഗം കുളിമുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്‍ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. കാസര്‍കോട് മഞ്ചേശ്വരം സുങ്കതകട്ട സ്വദേശിയും കര്‍ണാടക ബജ്‌പെ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളുമായ പ്രവീണ്‍ (40) ആണ് മരിച്ചത്.

പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ പോസ്‌കോ നിയമ പ്രകാരമാണ് പ്രവീണിനെതിരെ കേസെടുത്തത്. പിന്നീട് പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗളൂരു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പ്രവീണ്‍ കോടതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പ്രവീണിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.