Connect with us

Malappuram

മലപ്പുറത്ത് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നമായി

Published

|

Last Updated

മലപ്പുറം: ഏപ്രില്‍ 12 ന് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞപ്പോള്‍ സ്വതന്ത്രരുള്‍പ്പെടെ ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്.

ആരും പത്രിക പിന്‍വലിച്ചിരുന്നില്ല. സ്ഥാനാര്‍ഥികളുടെ പേര,് (പാര്‍ട്ടിയും ചിഹ്‌നവും ബ്രാക്കറ്റില്‍).
1. പി കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്, കോണി), 2. അഡ്വ. എം ബി ഫൈസല്‍ (സി പിഎം, ചുറ്റിക അരിവാള്‍ നക്ഷത്രം), 3. അഡ്വ. എന്‍ ശ്രീപ്രകാശ് (ബി ജെ പി, താമര), 4. അഡ്വ. പി പി എ സഗീര്‍ (സ്വതന്ത്രന്‍, ടെലിവിഷന്‍), 5. കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര (സ്വതന്ത്രന്‍, അലമാര), 6. മുഹമ്മദ് മുസ്‌ലിയാര്‍ എന്‍. (സ്വതന്ത്രന്‍, മോതിരം), 7. മുഹമ്മദ് ഫൈസല്‍ (സ്വതന്ത്രന്‍, പായ്‌വഞ്ചിയും മനുഷ്യനും), 8. എ കെ ഷാജി (സ്വതന്ത്രന്‍, ഒട്ടോറിക്ഷ), 9. കെ ഷാജിമോന്‍ (സ്വതന്ത്രന്‍, കുടം).