ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല: സുപ്രീം കോടതി

Posted on: March 27, 2017 1:18 pm | Last updated: March 27, 2017 at 8:28 pm

ന്യൂഡല്‍ഹി: ഗവണ്‍മെന്റിന് കീഴീലുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രിം കോടതി വിധിച്ചു. അതേസമയം ബാങ്ക് അക്കൗണ്ട് തുറക്കുന്നത് പോലെയുള്ള ആവശ്യങ്ങള്‍ക്ക് ആധാര്‍ ആവശ്യപ്പെടുന്നതില്‍ നിന്ന് ഗവണ്‍മെന്റിനെ തടയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ആധാര്‍ സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഏഴംഗ ബഞ്ച് രൂപീകരിക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അതിന് കൂടുതല്‍ സമയമെടുക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.