Connect with us

National

പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാന ഗവണ്‍മെന്റും ജിഷ്ണുവിന്റെ മാതാവ് മഹിജയുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തത്.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്നതിന് ഈ ഘട്ടത്തില്‍ തെളിവില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. തെളിവ് കണ്ടെത്തിയാല്‍ നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ശ്രീ മുകുള്‍ റോത്തഗിയാണ് ഹാജരായത്.

---- facebook comment plugin here -----

Latest