Connect with us

First Gear

ടൊയോട്ട ലക്‌സസ് ഇന്ത്യയിലെത്തി

Published

|

Last Updated

മുംബൈ: ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന ശ്രേണിയായ ലക്‌സസ് ഒടുവില്‍ ഇന്ത്യയില്‍ എത്തി. ലക്‌സസ് ആര്‍ എക്‌സ് 450 എച്ച് ഹൈബ്രിഡ് എസ് യു വി, ഇഎസ് 300എച്ച് സെഡാന്‍, എല്‍ എക്‌സ് 450 ഡി മോഡലുകളാണ് ആദ്യം ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചത്. ലക്‌സസിന്റെ ഏറ്റവും പുതിയ എല്‍എസ് 500 എച്ചും വൈകാതെ ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തും.

രാജ്യത്ത് നാലിടങ്ങളില്‍ ഡീലര്‍ഷിപ്പ് തുടങ്ങാനാണ് ലക്‌സസ് പദ്ധതിയിടുന്നത്. മുംബൈയിലും ബംഗളൂരുവിലും ഓരോന്നും ഡല്‍ഹിയില്‍ രണ്ടും ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതി. ഓഡി, ബിഎംഡബ്ല്യൂ, ബെന്‍സ് കമ്പനികളോടാകും ഇന്ത്യയില്‍ ലക്‌സസ് മത്സരിക്കുക.

---- facebook comment plugin here -----

Latest