ജെ.എന്‍.യുവില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: March 23, 2017 11:01 pm | Last updated: March 23, 2017 at 11:02 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) 2017-18 വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയിലൂടെയാണ് പ്രവേശം നല്‍കുന്നത്.

ജെ.എന്‍.യു അഡ്മിഷന്‍ വെബ്‌സൈറ്റിലൂടെ ((https://admissions.jnu.ac.in)
ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പണമടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: 2017 ഏപ്രില്‍ 5.

ഓരോ കോഴ്‌സുകളിലേക്കും ആവശ്യമായ അടിസ്ഥാനയോഗ്യതയും മറ്റ് വിവരങ്ങളും വിശദമായി ജെ.എന്‍.യുവിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റിലെ ഇ-പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

ജെഎന്‍യു അഡ്മിഷന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍:

+91 81 30 860494 (whatsapp only) +91 8826741626 +91 95 44 175115