മതനിന്ദ: ഫേസ്ബുക്ക് നിരോധിക്കാന്‍ പാക് കോടതി

Posted on: March 23, 2017 10:45 am | Last updated: March 22, 2017 at 11:46 pm

ഇസ്‌ലാമാബാദ്: നിരന്തരമായി മതത്തെ അപികീര്‍ത്തിപ്പെടുത്താന്‍ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പാക് കോടതി. ഫേസ്ബുക്ക് അടക്കമുള്ള സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ഇസ്‌ലാമാബാദ് ഹൈക്കോടതി ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്തിമ വാദം കേള്‍ക്കല്‍ ഇന്നുണ്ടാകും.

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് മതത്തെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇസ്‌ലാമാബാദ് കോടതിയുടെ നിര്‍ണാക തീരുമാനം. പ്രതി ചെയ്ത കുറ്റം പ്രചരിക്കാന്‍ ഫേസ്ബുക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.