Connect with us

Kerala

മദ്‌റസാധ്യാപകന്റെ കൊലപാതകം: ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട്ട് ഉണ്ടായത് ദാരുണമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്്. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

കാസര്‍കോട്ട് ഉണ്ടായത് ദാരുണമായ സംഭവമാണ്. ഇത്തരം നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കും.