കെ.എം.മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ പരിഹസിച്ച് കോടിയേരി

Posted on: March 21, 2017 1:03 pm | Last updated: March 21, 2017 at 4:06 pm

താനൂര്‍: യുഡിഎഫ് വിട്ട കെ.എം.മാണിയെ തിരിച്ചുവിളിച്ച ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മാണിയെ ഉമ്മന്‍ ചാണ്ടി തിരിച്ചുവിളിക്കുന്നത് പുതുപ്പള്ളിയിലെ തോല്‍വി ഭയന്നാണ്. മാണി യുഡിഎഫില്‍ ഇല്ലെങ്കില്‍ പുതുപ്പള്ളിയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാം. ഇത് മുന്നില്‍ കണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ ക്ഷണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെഎം മാണിരംഗത്തെത്തിയിരുന്നു.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത് മുസ്‌ലിം ലീഗുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പംകൊണ്ടാണ്. ഈ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുത്. യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരള കോണ്‍ഗ്രസ്എം മുന്നണി വിട്ടത്. ശപിച്ചിട്ടല്ല താന്‍ ഇറങ്ങിപ്പോന്നതെന്നും വിഷമംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.