കുണ്ടറ പീഡനം: പെണ്‍കുട്ടിയെ കൊലപ്പെടുത്തയതെന്ന് പിതാവ്

Posted on: March 20, 2017 1:06 pm | Last updated: March 20, 2017 at 7:48 pm

കൊല്ലം: കുണ്ടറയില്‍ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കുട്ടിയെ മുത്തച്ഛനും ഇയാളുടെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പിതാവ് വെളിപ്പെടുത്തി. മുത്തച്ഛന്റെ ലൈംഗിക പീഡനം സഹിക്ക വയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് ഭാഷ്യം.

പെണ്‍കുട്ടി മരിച്ചദിവസം കുണ്ടറ സ്‌റ്റേഷനിലെത്തി മുത്തച്ഛനെതിരെ താന്‍ പരാതി നല്‍കിയിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ പോലീസ് ഇത് കണക്കിലെടുത്തില്ല. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴും താന്‍ ഇതുതന്നെ ആവര്‍ത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. പകരം താന്‍ പീഡിപ്പിച്ചത് കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് തന്നെ മര്‍ദിക്കുകയാണ് പോലീസ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.