ഇറാനിൽ നിന്ന് ഇൗ വർഷം 80,000 പേർ ഹജ്ജിന് എത്തും

Posted on: March 18, 2017 11:18 pm | Last updated: March 18, 2017 at 11:18 pm
SHARE
ദമ്മാം: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് ഇറാൻ എൺപതിനായിരം തീർത്ഥാടകരെ അയക്കുമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട് ചെയ്തു, ഇറാന്‍ ഹജ്ജ് സംഘം കഴിഞ്ഞ മാസം 23 ന് സൗദിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇറാൻ തങ്ങളുടെ നിലപാട് അറിയിച്ചത്.സഊദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ഇറാന്‍ ഹജ്ജ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്ക് ഇതോടെ ശുഭാന്ത്യമായി
2015ലുണ്ടായ  മിനയിലെ  തിക്കിലും തിരക്കിലും  പെട്ട്  നിരവധി തീര്‍ഥാടകര്‍ മരിച്ച സാഹചര്യത്തില്‍ ഇറാൻ കഴിഞ്ഞ വര്ഷം ഹാജിമാരെ അയച്ചിരുന്നില്ല. മുപ്പതുവര്ഷത്തിനിടയിൽ  ആദ്യമായാണ്  ഇറാന്‍ ഹജ്ജ് അനുഷ്ഠാനങ്ങളില്‍ നിന്ന് കഴിഞ്ഞവർഷം വിട്ടു നിന്നത് ,

LEAVE A REPLY

Please enter your comment!
Please enter your name here