Connect with us

National

പി ജി കോഴ്‌സുകളില്‍ സംവരണം വരും

Published

|

Last Updated

ന്യൂഡല്‍ഹി: ഉള്‍പ്രദേശങ്ങളില്‍ കഴിവുറ്റ ഡോക്ടര്‍മാരുടെ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഇത്തരം ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് സംവരണം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്‌സഭയെ അറിയിച്ചു. ഗ്രാമങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധമാകുന്നവര്‍ക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ക്വാട്ട ഏര്‍പ്പെടുത്തുക വഴി കൂടുതല്‍ ഡോക്ടര്‍മാരെ ഈ സേവനത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍.

ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ കൊണ്ടുവരുമെന്ന് ആരോഗ്യസഹമന്ത്രി ഫഗന്‍ സിംഗ് കുലസ്‌തേ ചോദ്യോത്തര വേളയില്‍ പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ അമ്പത് ശതമാനം സീറ്റ് ഉള്‍പ്രദേശങ്ങളില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ക്ക് സംവരണം ചെയ്യുന്നതിനാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. പി ജി പൂര്‍ത്തിയാക്കിയ ശേഷം ഈ ഡോക്ടര്‍മാര്‍ മൂന്ന് വര്‍ഷം കൂടി വിദൂരസ്ഥ ഗ്രാമ സേവനം ചെയ്യണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ടാകും. രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ 70 ശതമാനത്തിനും മിനിമം ആരോഗ്യ സംവിധാനങ്ങള്‍ പോലുമില്ലെന്ന തരത്തില്‍ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തു വന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹതിമാണെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 

---- facebook comment plugin here -----

Latest