ദാറുല്‍ ഫലാഹ് സില്‍വര്‍ ജൂബിലി; വിഭവ സമാഹരണം വിജയമാക്കും: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

Posted on: March 17, 2017 4:45 pm | Last updated: March 17, 2017 at 3:42 pm

കല്‍പ്പറ്റ:വിജ്ഞാനം,വിമോചനം,മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 27,28,29 തീയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച് ഏപ്രില്‍ 21ന് വെള്ളിയാഴ്ച ഫലാഹ് സില്‍വര്‍ ജൂബിലിഡേയുടെ ഭാഗമായി ജില്ലയില്‍ വിഭവ സമാഹരണ ദിനം ആചരിക്കും.വീടുകളും കച്ചവടസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അരി,പലവ്യജ്ഞനങ്ങള്‍ പച്ചക്കറി തുടങ്ങിയവ സംഭരിക്കും.ഏപ്രില്‍ 14ന് പള്ളികളില്‍ സന്ദേശ പ്രഭാഷണവും ഏപ്രില്‍ 20ന് മദ്രസകളില്‍ പ്രത്യേക അസംബ്ലി മീറ്റും ‘നമ്മുടെ സ്വന്തം ദാറുല്‍ ഫലാഹ്’ എന്ന പ്രമേയത്തില്‍ വിദ്യാര്‍ഥി പ്രതിനിധിയുടെ പ്രസംഗവും പ്രാര്‍ഥനയുമുണ്ടാകും.

‘ദാറുല്‍ ഫലാഹ് ജനങ്ങളിലേക്ക് ‘ ലഘുലേഖ വിതരണത്തിനും വിഭവ സമാഹറമത്തിനും മഹല്ല് കമ്മറ്റി മുസ്‌ലിം ജമാഅത്ത് ,എസ് വൈ എസ് എസ് ,എസ് എഫ് യൂണിറ്റ് തല ഭാരവാഹികള്‍ നേതൃത്വം നല്‍കും. സമാഹരിച്ച വിഭവങ്ങള്‍ 23ന് ഫലാഹ് കാമ്പസില്‍ സ്വീകരിക്കും. പ്രത്യേക പ്രാര്‍ഥന മജ്‌ലിസും സംഘടിപ്പിക്കും.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടക്കുന്ന വിഭവ സമാഹരണ ദിനം വന്‍ വിജയമാക്കാന്‍ എസ് ജെ എം ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.
വിഭവ സമാഹരണ ദിനാചരണത്തിന് യോഗം രൂപം നല്‍കി. പ്രസിഡന്റ് ടി അലവി സഅദി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു.
സൈതലവി കമ്പളക്കാട് വിഷയാവതരണം നടത്തി,നീലിക്കണ്ടി പക്കര്‍ ഹാജി, ഉമര്‍ സഖാഫി ചെതലയം, മുജീബ് സഖാഫി വെള്ളാരംകുന്ന്, മുഹ്‌യദ്ധീന്‍ സഖാഫി ചൂരല്‍മല, ഫൈസല്‍ സഖാഫി കല്‍പ്പറ്റ, ബശീര്‍ സഅദി നെടുങ്കരണ, അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി വെണ്ണിയോട്, ബശീര്‍ സഖാഫി പിണങ്ങോട്, ഇസ്മാഈല്‍ സഖാഫി പടിഞ്ഞാറത്തറ, ഇബ്രാഹീം സഖാഫി പനമരം, മുസ്തഫ സഖാഫി വെള്ളിലാടി, പി ടി റസാഖ് മുസ്‌ലിയാര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി എ സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.