Eranakulam
സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായി ഡിജിപി കൂടിക്കാഴ്ച നടത്തി
ഹരീഷ് സാല്‍വെ
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്് വേണ്ടി ഹാജരാകാന്‍ എത്തിയ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തി. ഹരീഷ് സാല്‍വെ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് ഡിജിപി അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയെയും ഡിജിപി സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ തന്റെ സന്ദര്‍ശനം തികച്ചു സ്വകാര്യമായിരുന്നുവെന്നും സിബിഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് താന്‍ ബന്ധപ്പെട്ട കേസുകളില്‍ കുറെ സാല്‍വെ കൈകാര്യം ചെയ്തിരുന്നുവെന്നും ഡിജിപി പറഞ്ഞു. ലാവ്‌ലിന്‍ കേസുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.







