Connect with us

Kerala

പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: ബന്ധുവായ യുവാവ് പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

പത്തനംതിട്ട: പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവിനെ പോലീസ് പിടികൂടി.

റാന്നി സ്വദേശിയായ റെജി(36)യെയാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന റെജി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ആരും ഇല്ലാത്ത സമയം നോക്കി ബൈക്കില്‍ വിളിച്ചുകൊണ്ട് പോയി മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇയാള്‍ മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest