Connect with us

National

ദേശീയ തലത്തില്‍ ശക്തമാക്കാന്‍ ലീഗിന് ഗോവയില്‍ ചിന്താ ശിബിരം

Published

|

Last Updated

ന്യൂഡല്‍ഹി:സംസ്ഥാനത്ത് പുറത്തേക്ക് മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന് ഗോവയില്‍ ചിന്താശിബിരം സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. മുസ്‌ലിം ലീഗിനെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അടുത്ത റംസാന് ശേഷം ഗോവയില്‍ ചിന്തന്‍ ബൈഠക് എന്നപേരില്‍ പരിപാടി സംഘടിക്കുമെന്ന് എക് സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ നേതാക്കള്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം അക്കാദമിരംത്തെ പ്രമുഖരെയടക്കം ഉള്‍പ്പെടുത്തി പാര്‍ട്ടി ദേശീയ നിരിയിലേക്ക് എങ്ങിനെയത്തിപ്പെടാമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലക്ഷ്യം വെച്ചുള്ളതാണ് ചിന്തന്‍ ബൈഠക്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച അവകാശപത്രിക ചിന്തന്‍ ശിബിരത്തില്‍ തയ്യാറാക്കി സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കൂടാതെ ദേശീയ വ്യാപനത്തിന് സ്വീകരിക്കേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശിബിരത്തില്‍ രൂപം നല്‍കുന്നതിനും ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളുടെ തലസ്ഥാനത്തും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ആസ്ഥാനം പണിയും.

ഇതിനാവശ്യമായ സ്ഥലം അന്വേഷിച്ചുവരികയാണെന്നും ഓര്‍ഗൈനിസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബശീര്‍ പറഞ്ഞു. യോഗത്തില്‍ ദേശീയ അഡൈസ്വറി ബോര്‍ഡ് അംഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ , ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബശീര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Latest