Connect with us

Gulf

സിറാജ് ഹെല്‍ത് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി

Published

|

Last Updated

അഹല്യ ആശുപത്രിയുമായി ചേര്‍ന്ന് സിറാജ് ഹെല്‍ത് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കിയപ്പോള്‍

അബുദാബി: യു എ ഇ യിലെ പ്രമുഖ ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ ഒന്നായ അഹല്യ ആശുപത്രിയുമായി സഹകരിച്ചു സിറാജ് ദിനപത്രം വടക്കന്‍ എമിറേറ്റുകളിലെ വരിക്കാര്‍ക്കായി ഏര്‍പെടുത്തിയ ഹെല്‍ത് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി.
മുസഫ്ഫ അഹല്യാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ അഹ്മദ് ശരീഫ്, അബുദാബി ബ്യൂറോ ചീഫ് റാശിദ് പൂമാടം, അഹല്യാ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോക്ടര്‍ വി ആര്‍ അനില്‍ കുമാര്‍, പബ്ലിക് റിലേഷന്‍ മാനേജര്‍ ഉമേഷ് ചന്ദ്രന്‍, മെഡിക്കല്‍ സെന്റര്‍ മാനേജര്‍ സൂരജ് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.

സിറാജിന് വാര്‍ഷിക വരിക്കാരാകുന്നവര്‍ക്കാണ് പ്രെവിലേജ് കാര്‍ഡ് ലഭിക്കുക, കാര്‍ഡ് വഴി അഹല്യാ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ വടക്കന്‍ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന അഹല്യ ആശുപത്രികളില്‍ സൗജന്യ ചെക്കപ്പിന് പുറമെ നിരക്കിളവോടെ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ അനില്‍ കുമാര്‍, മെഡിക്കല്‍ സെന്റര്‍ മാനേജര്‍ സൂരജ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു.

 

Latest