Connect with us

International

ഗില്‍ജിത്ത് - ബാള്‍ട്ടിസ്ഥാന് പ്രവിശ്യാ പദവി നല്‍കാന്‍ പാക് നീക്കം

Published

|

Last Updated

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന് പ്രവിശ്യാ പദവി നല്‍കാന്‍ പാക് സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേശ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന് പ്രവിശ്യാ പദവി നല്‍കാന്‍ ശിപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാക് മന്ത്രി ഹുസൈന്‍ പിര്‍സാദ ജിയോ ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവിശ്യാ പദവി അനുവദിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനും പാക്കിസ്ഥാന്‍ നീക്കം നടത്തുന്നുണ്ട്. ഈ മേഖലക്ക് പ്രവിശ്യാ പദവി നല്‍കാത്തതില്‍ ചൈനക്കുള്ള അതൃപ്തിയും പ്രവിശ്യാ പദവി നല്‍കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാക് അധീന കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ പാക്കിസ്ഥാന്റെ നീക്കത്തെ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. പാക് സര്‍ക്കാറിനെതിരെ നിരന്തരം അസ്വാരസ്യങ്ങള്‍ ഉയരുന്ന സ്ഥലം കൂടിയാണ് ഇത്.

Latest