Connect with us

Gulf

സഊദി പ്രതിരോധ മന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ദമ്മാം: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ നിക്ഷേപക സാധ്യതകളെക്കുറിച്ചും സിറിയയിലെ വെടി നിര്‍ത്തലിനെ പറ്റിയും ചര്‍ച്ച നടത്തി.

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സഊദി ഭരണാധികാരിയുമായി ആദ്യമായി നടക്കുന്ന കൂടിക്കഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചിത്രമെടുക്കുന്നതിന് പോസ് ചെയ്‌തെങ്കിലും ചോദ്യാവസരം ഉണ്ടായില്ല. യു എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ട്രംപിന്റെ ഉന്നത ഉപദേഷ്ടാവും മരു മകനുമായ ജയേഡ് കുഷ്‌നര്‍, സ്റ്റാഫ് ചീഫ് റെയിന്‍സ് പ്രീബസ് എന്നിവരും സന്നിഹിതരായിരുന്നു. മേഖലയിലെ ഇരു രാജ്യങ്ങളുടെയും പൊതു താല്‍പര്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വ്യാഴാഴ്ചയാണ് ഔദ്യോഗിക സന്ദരശനത്തിന് സഊദി വിട്ടത്.

ക്രൂഡോയില്‍ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് എണ്ണെതര വരുമാനം എന്ന ആശയത്തില്‍ സഊദിയില്‍ നടക്കുന്ന സാമ്പത്തിക പരഷ്‌കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന യുവ ഭരണാധികാരി എന്ന നിലയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ചക്ക് ശേഷം സഊദി രാജകുമാരനും പ്രതിനിധികള്‍ക്കുമൊപ്പം ട്രംപ് ഉച്ച ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.