Connect with us

Kerala

ലാവ്‌ലിന്‍: കരാറിന്റെ വിവരങ്ങള്‍ പിണറായി മറച്ചുവെച്ചുവെന്ന് സിബിഐ

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചുവെന്ന് സിബിഐ. ഇടപാടില്‍ അദ്ദേഹം അമിത താത്പര്യം കാണിച്ചുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ സിബിഐ കുറ്റപ്പെടുത്തുന്നു. പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന് കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെയാണ് സിബിഐയുടെ ഹര്‍ജി.

നിയമപരാമയി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയത്. കരാറിന്റെ വിവരങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് പിണറായി മറച്ചുവെച്ചു. ലാവ്‌ലിന്‍ പ്രതിനിധികള്‍്ക് പ്രത്യേക പരിഗണ നല്‍കി. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായ വിജയന്റെത് മാത്രമാണെന്നും സിബിഐ റിവ്യൂ ഹര്‍ജിയില്‍ പറയുന്നു.

2013ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്.

Latest