ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേണ്ടെന്ന് ബി സി സി ഐ

Posted on: March 15, 2017 1:42 am | Last updated: March 15, 2017 at 12:43 am

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ വീണ്ടും ബി സി സിഐ. ഐ സി സിയുടെ ലോക ടെസ്റ്റ ്ചാമ്പ്യന്‍ഷിപ്പെന്ന ആശയത്തിന് മുഖം തിരിച്ചാണ് ബി സി സി ഐ ഇത്തവണ രംഗത്തെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സംബന്ധിച്ച് ബി സി സി ഐ വിളിച്ചു ചേര്‍ക്കുന്ന ദ്വിദ്വിന യോഗം ബഹിഷ്‌കരിക്കാനാണ് ബി സി സി ഐയുടെ തീരുമാനം.

ഐ സി സിയുടെ നീക്കം നിലവിലെ ടെസ്റ്റ് കലണ്ടറിനെ തകര്‍ക്കുമെന്നും ഐ സി സിയുടേത് മണ്ടന്‍ തീരുമാനമാണെന്നുമാണ് ബി സി സി ഐയുടെ നിലപാട്. ഒമ്പത് മുഴുവന്‍ സമയ അംഗങ്ങളും മൂന്ന് അസോസിയേറ്റ് രാജ്യങ്ങളും ഉള്‍പ്പെടെ നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് നത്താനാണ് ഐ സി സിയുടെ ആലോചന. 2019 ല്‍ ചാമ്പ്യന്‍ഷിപ്പ് നടത്താനായിരുന്നു പദ്ധതി. നിശ്ചിത കാലയളവില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന ആശയം ഉരുത്തിരുഞ്ഞുവന്നത് മുതല്‍ ബി സി ഐ എതിര്‍പ്പിലാണ്. 2013ലാണ് ഐ സി സി ഈ ആശയം രംഗത്ത് വന്നത്. പിന്നീട് 2016ലും ഇത് സംബന്ധിച്ച ചര്‍ച്ചകളുണ്ടായി. എന്നാല്‍ അന്നൊക്കെ ഇത് റദ്ദാക്കുകയായിരുന്നു. ബി സി സി ഐയുടെ ശക്തമായ എതിര്‍പ്പായിരുന്നു പ്രധാന കാരണം. നേരത്തെ, ഐ സി സി ടെസ്റ്റില്‍ ഡി ആര്‍ എസ് നടപ്പാക്കുന്നതിനെതിരെയും ബി സി സി ഐ രംഗത്തെത്തിയിരുന്നു. പിന്നീട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു.