ഗൾഫിലെ മൂന്ന് പള്ളി‌കൾക്ക്‌ അൽ ഫൗസാൻ വാസ്തുശിൽപി അവാർഡ്‌

Posted on: March 14, 2017 5:46 pm | Last updated: March 14, 2017 at 5:46 pm
SHARE

ദമ്മാം: ഖത്വറിലെ മസ്‌ജിദ്‌ മുശൈരിബ്‌, യുഎഇ അൽ ഐനിലെ യിലെ ശൈഖ സലാമ മസ്‌ജിദ്‌, ബഹ്‌റൈൻ അർകപിതാ മസ്‌ജിദ്‌ എന്നീ മൂന്ന് പള്ളികളുടെ വാസ്തുശിൽപികൾക്ക്‌ സഊദിയിലെ അബ്ദുൽ ലത്വീഫ്‌ അൽ ഫൗസാൻ അവാർഡ്‌. സഊദി ഭരണാധികാരിയുടെ ഉപദേഷ്ടാവും ദേശീയ പൈതൃക-വിനോദ സഞ്ചാര കമ്മീഷൻ പ്രസിഡന്റും അവാർഡ്‌ ട്രസ്റ്റി ചെയർമാനുമായ പ്രിൻസ്‌ ഖാലിദ്‌ അൽ ഫൈസലാണ്‌ പുരസ്കാര വിവരം പ്രഖ്യാപിച്ചത്‌. മേഖലയിൽ നിന്നുള്ള 122 പള്ളികളുടെ നാമനിർദ്ദേശത്തിൽ നിന്നാണ്‌ മൂന്നു പള്ളികളെ തിരഞ്ഞെടുത്തത്‌. അവാർഡ്‌ തുക തുകയായ 2 മില്യൻ റിയാൽ മൂന്നു വിജയികൾക്കും കൂടി വീതിച്ചു നൽകി. പള്ളിയും സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, നല്ല രൂപകൽപനകളെ പ്രോൽസാഹിപ്പിക്കുക, ഊർജ്ജ സംരക്ഷണം, വെളിച്ചം തുടങ്ങിയവ പരിഗണിച്ചുള്ള ഈട്‌ എന്നിവയാണ്‌ അവാർഡിന്റെ ലക്ഷ്യം എന്ന് രാജകുമാരൻ പറഞ്ഞു. മുസ്‌ലിം ജീവിതത്തിൽ പള്ളികൾക്ക്‌ മുഖ്യസ്ഥാനമുണ്ട്‌. അവ കാത്തു സൂക്ഷിക്കലും ഈ പുരസ്കാരത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‌ മികച്ച രൂപ കൽപനകളെക്കുറിച്ച്‌ ബോധബൽകരണമാണ്‌ ഈ അവാർഡെന്ന് അബ്ദുൽ ലത്വീഫ്‌ അൽഫൗസാൻ അവാർഡിന്റെ സെക്രട്ടറി ജനറൽ ഡോ. ഇബ്‌റാഹിം അൽ നുഐമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here