പരിസ്ഥിതി വാദികളെ വികസന വിരോധികളെന്ന് വിളിച്ചിട്ടില്ല: മുഖ്യമന്ത്രി

Posted on: March 14, 2017 10:06 am | Last updated: March 14, 2017 at 10:06 am

തിരുവനന്തപുരം: പരിസ്ഥിതിവാദികളെ വികസനവിരോധികളെന്ന് ആക്ഷേപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇല്ലാത്തവര്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞ് വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞത് പരിസ്ഥിതിവാദികളെ ഉദ്ദേശിച്ചല്ല. ഏതുവികസനത്തെയും എതിര്‍ക്കുന്ന ഒരു സംഘടിത വിഭാഗം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.