Sports
റാങ്കിംഗില്‍ ക്യാപ്റ്റന്‍മാര്‍

ന്യൂഡല്‍ഹി: ഐ സി സി ടെസ്റ്റ് പ്ലെയര്‍ റാങ്കിംഗില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കാന്‍ വില്യംസന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
869 പോയിന്റുമായാണ് വില്യംസന്‍ ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും നായകന്‍മാര്‍ക്ക് മുകളില്‍ ഇടം പിടിച്ചത്. 936 പോയിന്റുള്ള ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്.
മൂന്നാം സ്ഥാനത്തുള്ള ജോ റൂട്ടിന് 848ഉം നാലാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് 847ഉം പോയിന്റാണുള്ളത്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ആര്‍ അശ്വിന്‍ 434 പോയിന്റുമായി ഒന്നാം സ്ഥാനത്തും ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍ 403 പോയിന്റുമായി രണ്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ 360 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യ പത്തില്‍ ഇംഗ്ലണ്ടിന്റെ നാല് ബൗളര്‍മാര്‍ ഇടം പിടിച്ചിട്ടുണ്ട്. ബെന്‍സ്റ്റോക്‌സ് (327), മൊഈന്‍ അലി (312), സ്റ്റുവര്‍ട് ബ്രോഡ് (219), ക്രിസ് വോക്‌സ് (205).