അരുണ്‍ ജയ്റ്റ്‌ലിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല

Posted on: March 13, 2017 5:02 pm | Last updated: March 13, 2017 at 5:02 pm

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടതിനെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ രാജിവെച്ച സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് നല്‍കി. രാഷ്ട്രപതി ഭവന്‍ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2014ല്‍ എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തിലേറിയ ഉടന്‍ മൂന്ന് മാസക്കാലം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതല ജയ്റ്റ്‌ലി ഒന്നിച്ച് വഹിച്ചിരുന്നു.