ജനസേവനം ജീവിതത്തിന്റെ മുഖ്യ അജന്‍ഡയാക്കണം: കാന്തപുരം

Posted on: March 12, 2017 12:47 am | Last updated: March 12, 2017 at 12:47 am

മലപ്പുറം: ജനസേവനം ജീവിതത്തിന്റെ മുഖ്യ അജന്‍ഡയാക്കി മാറ്റുകയും വിദ്യാര്‍ഥികള്‍ പഠനത്തെ വിശ്വാസത്തിന്റെ ഭാഗമായി കാണുകയും വേണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സലഫീ ചിന്തകളില്‍ നിന്നാണ് ഭീകരത ഉടലെടുത്തത്. സുന്നി ആശയങ്ങളെ വികലമാക്കാനുള്ള ശ്രമങ്ങളാണ് സലഫികള്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ സുന്നി ആശയങ്ങള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ പ്രസക്തി വര്‍ധിക്കുകയും സലഫീ ചിന്തകള്‍ ഇല്ലാതാവുകയും ചെയ്യുന്നതാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി.

സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി പ്രോവൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുര്‍റഹ് മാന്‍, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് ബുഖാരി, സെക്രട്ടറിമാരായ അബ്ദുര്‍റഊഫ് ബംഗളുരു, സയ്യിദ് സാജിദ് അലി കശ്മീര്‍, പി എം മുസ്തഫ കോഡൂര്‍, എ മുഹമ്മദ് പറവൂര്‍, അബ്ദുഹാജി വേങ്ങര, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് നരിക്കോട്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍മജീദ്, വി പി എം ഇസ്ഹാഖ് പ്രസംഗിച്ചു.