വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നു; റീപോളിംഗ് ആവശ്യപ്പെടും: മായാവതി

Posted on: March 11, 2017 2:15 pm | Last updated: March 12, 2017 at 5:34 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വന്‍ കൃത്രിമം നടന്നതായി ബിഎസ്പി അധ്യക്ഷ മായാവതി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് റീ ഇലക്ഷന്‍ നടത്തണമെന്ന് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഒരു കാരണത്താലും ബിജെപിക്ക് വോട്ട് ലഭിക്കുമെന്ന് കരുതുന്നില്ല. ബിജെപി സത്യസന്ധമായാണ് ഈ വിജയം നേടിയതെങ്കില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് റീപോളിംഗ് നടത്താന്‍ അമിത്ഷായെ താന്‍ വെല്ലുവിളിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിലും ഇതേ സംവിധാനം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാല്‍ രാജ്യത്തെ ജനാധിപത്യം തകര്‍ന്നടിയുമെന്നും അവര്‍ പറഞ്ഞു.